Tuesday, 17 September 2013

അദ്ധ്യാപിക

ദേഷ്യം വന്നപ്പോള്‍ കൈയില്‍ കിട്ടിയത് മുറ്റമടിക്കുന്ന ചൂലാണ്. എന്തു കുന്തമായാലും വേണ്ടില്ല.

ചുവട്ടില്‍ മുറുക്കെ പിടിച്ചു. പിന്നെ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

മുറ്റമടിച്ചു തുടങ്ങി.

8.50-ന് ആട്ടോ വന്നു. രോഹിതിനെ അതില്‍ കയറ്റി വിട്ടു.

സാരിയുടുത്തു വന്നപ്പോള്‍ 9.20. ആ മുഖത്തേക്ക് കടുപ്പിച്ച് നോക്കാന്‍ സമയം ഇല്ല.

വേഗം ഇറങ്ങി നടന്നു.

ഭക്ഷണം വൈകിട്ടാകാം.

No comments:

Post a Comment